ആലപ്പുഴ: കർഷകവിരുദ്ധ ബില്ലുകൾ പിൻവലിച്ച് ഡൽഹിയിൽ നടന്നുവരുന്ന കർഷകസമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട് ദേശവ്യാപകമായി 14ന് നടക്കുന്ന പ്രതിഷേധങ്ങളിൽ കിസാൻ ജനതയും പങ്കാളികളാകുമെന്ന് സംസ്ഥാന പ്രസിഡന്റ് സി.കെ. ദാമോദരനും ജനറൽ സെക്രട്ടറി പി.ജെ. കുര്യനും അറിയിച്ചു. 14ന് രാവിലെ ആലപ്പുഴ മങ്കൊമ്പ് പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ ധർണ നടത്തും. കിസാൻ ജനത കുട്ടനാട് മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ് കൊച്ചുകുന്നേൽ അദ്ധ്യത വഹിക്കും.