ആലപ്പുഴ: കേരള കോൺഗ്രസ് സ്ഥാപകനേതാവും പ്രഥമ ചെയർമാനുമായിരുന്ന കെ.എം.ജോർജ്ജിന്റെ 44 -ംചരമ വാർഷികസമ്മേളനം ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു.
കേരള രാഷ്ട്രീയ പഠനഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അനുസ്മരണ സമ്മേളനത്തിൽ ഇ.ഷാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജേക്കബ് എട്ടുപറയിൽ, പി.ജെ.ജെയിംസ് , ആന്റണി കരിപ്പാശേരി , എം.കെ.പരമേശ്വരൻ , ബിനു മദനൻ എന്നിവർ സംസാരിച്ചു