ആലപ്പുഴ:തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കൊവിഡ് രോഗികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയ വോട്ടവകാശം അട്ടിമറിക്കാൻ ജില്ലയിൽ വ്യാപക ശ്രമം നടന്നതായി ഡി.സി.സി പ്രസിഡന്റ് എം.ലിജു ആരോപിച്ചു.

കോൺഗ്രസ് അനുഭാവമുള്ളവരേയും അവരുടെ ആശ്രിതരേയുമാണ് ഒഴിവാക്കാൻ ശ്രമിച്ചത്. ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർമാർക്ക് പരാതി നൽകിയിട്ടും ഇതുവരെ ബാലറ്റ് ലഭിച്ചിട്ടില്ല. മുഴുവൻ കോവിഡ് രോഗികൾക്കും ആശ്രിതർക്കും നിയമാനുസൃതം അനുവദിച്ചിട്ടുള്ള വോട്ടവകാശം വിനിയോഗിക്കാൻ സാഹചര്യം ഒരുക്കണമെന്ന് ജില്ലാ കളക്ടർക്കയച്ച കത്തിൽ ലിജു ആവശ്യപ്പെട്ടു.