
ആലപ്പുഴ: ആലപ്പുഴ പവർ ഹൗസ് ജംഗ്ഷനിൽ വച്ച് യുവാവിന് കളഞ്ഞു കിട്ടിയ സ്വർണമാല ഉടമസ്ഥയെ കണ്ടെത്തി കൈമാറി. ഗോഡ്വിൻ സെബാസ്റ്റ്യന് കിട്ടിയ മൂന്ന് പവന്റെ സ്വർണമാലയാണ് ഇന്നലെ നോർത്ത് പൊലീസ് സ്റ്റേഷൻ എസ്.എെ പി.ടോൾസൻ ജോസഫിന്റെ സാന്നിദ്ധ്യത്തിൽ ഉടമയായ മീനുവിന് കൈമാറിയത്.