ambala

അമ്പലപ്പുഴ: ഡൽഹിയിൽ കർഷക ബില്ലിനെതിരെ സമരം നടത്തുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പുന്നപ്ര തെക്ക് എഴാം വാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പ്രകടനം നടത്തി. കുറവൻതോട് കിഴക്ക് വെള്ളാപ്പള്ളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം ദേശീയ പാതയിൽ കളത്തട്ട് ജംഗ്ഷനിലെത്തി തിരികെ കുറവൻ തോട് ജംഗ്ഷനിൽ സമാപിച്ചു.തുടർന്നു നടന്ന യോഗം കോൺഗ്രസ്സ് അമ്പലപ്പുഴ ബ്ലോക്ക് സെക്രട്ടറി ഹസ്സൻ പൈങ്ങമഠം ഉദ്ഘാടനം ചെയ്തു. ചെയ്തു .