ചാരുംമൂട്: ഡി.വൈ.എഫ്.ഐ പ്രവർത്തകന് മർദ്ദനമേറ്റ സംഭവത്തിൽ നൂറനാട് പൊലീസ് കേസെടുത്തു.
കുടശ്ശനാട് പാരോളിൽ വീട്ടിൽ അഖിലിനെ(23) സംഘം ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. അഖിൽ ഇടപ്പോണുള്ള ആശുപത്രിയിൽ ചികിത്സ തേടി. എൽ.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സാമഗ്രികൾ അഴിച്ചുമാറ്റിക്കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം. കൂടെയുണ്ടായിരുന്ന അനുജൻ അമലിനെയും സംഘം മർദ്ദിച്ചതായും പരാതിയിൽ പറയുന്നു.