lionsclub

ആലപ്പുഴ : കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ലയൺസ് ക്ളബ് ഒഫ് ആലപ്പി സൗത്ത് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ സാനിട്ടൈസറുകളും മാസ്ക്കുകളും വിതരണം ചെയ്തു. സി.ഐ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ക്ളബ് പ്രസിഡന്റ് അനിൽ കുമാർ ശിവദാസ് എം.ജെ.എഫ് അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി ടോമി സി.ടി ,സബ് ഇൻസ്പെക്ടർ ടോൾസൺ പി.ജോസഫ്, ക്ളബ് ഡയറക്ടർ എബ്രഹാം എം.ജെ.എഫ്, പ്രൊഫ. പ്രിയകുമാർ ടി.എൻ, ട്രഷറർ എക്സ്. വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.