കുട്ടനാട്: എസ്.എൻ.ഡി.പി.യോഗം കുട്ടനാട് സൗത്ത് യൂണിയന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ യൂണിയനിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഉദ്ഘാടനവും യുവജനസംഗമവും ഇന്ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ ചെയർമാൻ ജെ.സദാനന്ദൻ സമ്മേളനത്തിന് ഭദ്രദീപം തെളിയ്ക്കും. കൺവീനർ അഡ്വ.പി.സുപ്രമോദം ഉദ്ഘാടനം ചെയ്യും. യൂത്ത് മൂവ്മെന്റ് ചെയർമാൻ സനൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് ചെയർമാൻഎൻ.മോഹൻദാസ്, ജോയിന്റ് കൺവീനർ എ.ജി.സുബാഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.യൂത്ത് മൂവ്മെന്റ് കൺവീനർ വി.വികാസ് ദേവൻ സ്വാഗതം പറയും.

യുവജന സംഗമവും ലൈബ്രറിയും എസ്.എൻ.ഡി.പി.യോഗം കൗൺസിലർ പി.ടി.മന്മഥൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ യൂണിയൻ ഭാരവാഹികളെയും സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ജ്യോതിഷ് ശങ്കറിനെയും എഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവ് അഭിരാജിനെയും കുട്ടനാട് സൗത്ത് യൂത്ത് മൂവ്മെന്റ് യൂണിയന്റെ നേതൃത്വത്തിൽ ആദരിക്കും.

യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം വി.പി.സുജീന്ദ്രബാബു, സുജിത്ത് തന്ത്രി, ശ്യാം ശാന്തി,ശാന്ത സി.പി, സിമ്മി ജിജി,ബിജു, വിനോദ് മേപ്രശേരി എന്നിവർ സംസാരിക്കും. യൂ.യൂത്ത് മൂവ്മെന്റ് ജോയിന്റ് കൺവീനർ അഭിജിത്ത് ഷാജി നന്ദി പറയും.