ഹരിപ്പാട്: പഞ്ചായത്ത് തി​രഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥി എം.കെ മണി കുമാറിനു വേണ്ടി പ്രവർത്തിച്ചതിന്റ പേരിൽ വികലാംഗനായ കോൺഗ്രസ് പ്രവർത്തകൻ അജികുമാറിനെ മർദ്ദിച്ചതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചേപ്പാട് മണ്ഡലം കമ്മി​റ്റി പ്രതിഷേധിച്ചു. ഇന്ദിരാഭവനിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കെ. പി. സി. സി എക്സിക്യൂട്ടി​വ് അംഗം എം എം ബഷീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ഡി.സി.സി പ്രസിഡൻറ് അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റിന്റെ ചുമതലയുള്ള ജേക്കബ് തറയിൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.ആർ. ഹരികുമാർ , ഡിസിസി സെക്രട്ടറി ശ്രീദേവീ രാജൻ, ഡി സി സി അംഗംമണി ലേഖ, രഞ്‌ജിത് ചിങ്ങോലി, എം.കെ.മണികുമാർ , എം.കെ. ശ്രീനിവാസൻ , കെ.ബി. ഹരികുമാർ, നൈസാം, ഗോപിനാഥൻ നായർ, ധനഞ്ജയൻ, തുടങ്ങിയവർ പ്രസംഗിച്ചു.