ആലപ്പുഴ: അടുക്കളയിലെ ബർത്തിൽനിന്ന്, ഇരിക്കാനുപയോഗിക്കുന്ന പലക തലയിൽ വീണ് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. വാടയ്ക്കൽ വട്ടത്തിൽ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയാണ് (65) മരിച്ചത്. ഈമാസം അഞ്ചിന് രാത്രി 8.30നായിരുന്നു കേസിനാസ്പദമായ സംഭവം.
അബോധാവസ്ഥയിലായ ഫിലോമിനയെ അയൽവാസികൾ ചേർന്ന് ആദ്യം സഹകരണആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽകോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സക്കിടെ ശനിയാഴ്ച രാവിലെ 8.45നാണ് മരിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനുശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. ബന്ധുക്കൾ പറഞ്ഞതുപോലെ പലക തലയിൽവീണാണ് പരിക്കേറ്റതെന്നാണ് പ്രാഥമികനിഗമനം. മക്കൾ: സ്വപ്ന, സീമ, സീന, സുനീഷ്. സംസ്കാരം പിന്നീട്.