തുറവൂർ: വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് സാമൂഹ്യ വിരുദ്ധർ കത്തിച്ചതായി പരാതി. പട്ടണക്കാട് മേനാശേരി ചിങ്കരാട്ട് നികർത്ത് ജ്യോതിഷിന്റെ വീട്ടിൽ കഴിഞ്ഞ പൂലർച്ചെയായിരുന്നു സംഭവം. ഷെഡിൽ സൂക്ഷിച്ചിരുന്ന ബൈക്ക് പൂർണ്ണമായി കത്തി നശിച്ചു. ഇവിടെയുണ്ടായിരുന്ന സൈക്കിൾ, കസേര, ഡൈനിംഗ് ടേബിൾ,ഫാൻ എന്നിവയ്ക്കും തക പിടിച്ചു. തീ ഉയർന്നു പുക വീടിനുള്ളിലേക്ക് കയറിയതോടെയാണ് ഉറങ്ങി കിടക്കുകയായിരുന്ന വീട്ടുകാർ സംഭവമറിയുന്നത്. വിവരമറിയിച്ചതിനെ തുടർന്ന് ചേർത്തലയിൽ നിന്നുള്ള അഗ്നിരക്ഷാസേനയും പട്ടണക്കാട് പൊലീസും എത്തിയാണ് തീയണച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.പി.എം പ്രവർത്തകർ മേനാശേരിയിൽ നടത്തിയ പ്രകടനത്തിന് എസ്.പി.സുമേഷ്, പി.കെ.മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് സി.പി.എം നേതാക്കൾ ആവശ്യപ്പെട്ടു.