
ചേർത്തല:പ്രളയ പുനർനിർമ്മാണ ഫണ്ടുപയോഗിച്ചു നിർമ്മിക്കുന്ന മണവേലിചാലിപ്പള്ളി റോഡ് നിർമ്മാണത്തിനെതിരെ പരാതി.
പ്രളയദുരിതാശ്വാസ ഫണ്ടിൽനിന്നുള്ള 55 ലക്ഷവും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിന്റെ 13ലക്ഷവും ഉൾപ്പെടെ 68 ലക്ഷം മുടക്കിയാണ് 1200 മീറ്റർ റോഡു പുനർനിർമ്മിക്കുന്നത്.കഴിഞ്ഞ വർഷങ്ങളിലെ പ്രളയത്തിൽ വെള്ളത്തിലായ മണവേലി,മഞ്ചാടിക്കരി,ചാലിപ്പള്ളി,ഗ്രാമങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്.പ്രളയം അതിജീവിക്കാനുള്ള ഉയരം റോഡിനില്ലെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.പരാതികളെ തുടർന്ന് എക്‌സിക്യൂട്ടീവ് എൻജിനീയർ സ്ഥലത്തെത്തി പരിശോധന നടത്തി.ചട്ടപ്രകാരം നിബന്ധനകൾ പാലിച്ചാണ് നിർമ്മാണമെന്നാണ് വിലയിരുത്തിയത്.പരാതിക്കാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടത്തിയതെന്നും അധികൃതർ പറയുന്നു.ഇതോടെയാണ് നിർമ്മാണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പ്രദേശവാസി ആർ.സബീഷ് മുഖ്യമന്ത്റിക്കു പരാതി നൽകിയത്..
ഇതേ തുടർന്ന് ജില്ലാപഞ്ചായത്ത് എൽ.എസ്.ജി.ഡി എക്‌സിക്യുട്ടീവ് എൻജിനീയറടക്കം റോഡ് പരിശോധിച്ചു.