ആലപ്പുഴ: തലയ്ക്ക് പരിക്കേറ്റ് ആലപ്പുഴ മെഡി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വൃദ്ധ മരിച്ച സംഭവത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണം നടത്തുമെന്ന് ആലപ്പുഴ സൗത്ത് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ വട്ടയാൽ വട്ടത്തിൽ വീട്ടിൽ ക്ളീറ്റസിന്റെ ഭാര്യ ഫിലോമിന (62) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
കൊവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടത്തി ബന്ധുക്കൾക്ക് വിട്ടു കൊടുത്തു. കഴിഞ്ഞ അഞ്ചിന് വൈകിട്ട് ഫിലോമിനയെ തലയ്ക്ക് ഗുരുതര പരിക്കുകളോടെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. അബോധാവസ്ഥയിലായതിനാൽ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ 12ന് രാവിലെ മരിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. കൊലപാതകമാണെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവ് ലഭിച്ചിട്ടില്ലെന്നും പോസ്റ്റുമോർട്ട റിപ്പോർട്ട് ലഭിച്ച ശഷേം ബന്ധുക്കളുടെ മൊഴിയെടുത്ത് വിശദമായ അന്വേഷണം നടത്തുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു.