t

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 218 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 3960 ആയി. 203 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 15 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 425 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 47,481 പേർ രോഗ മുക്തരായി. തൃക്കുന്നപ്പുഴ സ്വദേശിനി അയിഷ ബീവി (70), നീർക്കുന്നം സ്വദേശി നാസർ (57), ഇടുക്കി സ്വദേശിനി അന്നക്കുട്ടി (80) എന്നിവരുടെ മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

 ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ: 8238

 വിവിധ ആശുപത്രികളിലുള്ളവർ: 2279

 ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചവർ: 189

കണ്ടെയിൻമെന്റ് സോൺ

പുലിയൂർ വാർഡ് 9ൽ പുലിയൂർ ബ്ലോക്ക് പഞ്ചായത്ത് മുതൽ പുലിയൂർ ജംഗ്ഷൻ വടക്കേ മുക്ക് പഴയ ബ്ലോക്ക് പടി വരെ റോഡിന് ഇരുവശങ്ങളിലുമുള്ള പ്രദേശം