മുതുകുളം: കണ്ടല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ കനത്ത പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇടത്,വലത് മുന്നണികൾ. 78.9-ശതമാനം പേരാണ് ഇത്തവണ പഞ്ചായത്തിൽ വോട്ടു ചെയ്തത് . ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്യാനെത്തിയത് രണ്ടാം വാർഡായ കൊപ്പാറേത്താണ്. 83.2-ശതമാനം. മൂന്നാം വാർഡായ പുതിയവിള വടക്കാണ് ഏറ്റവും കുറവ്.73.92% .
ആകെ പതിനഞ്ച് വാർഡാണ് പഞ്ചായത്തിലുളളത്. ഇതിൽ പത്തിലധികം സീറ്റ് നേടുമെന്ന് ഇടതു,വലതു മുന്നണികൾ അവകാശപ്പെടുന്നു. മൂന്ന് വാർഡുകളിലെങ്കിലും വിജയിക്കാമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ.