മാന്നാർ: കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ എട്ടാമത് ഭാഗവത സപ്താഹം ഇന്നു മുതൽ 20 വരെ നടക്കും. പള്ളിക്കൽ അപ്പുക്കുട്ടൻ, പള്ളിക്കൽ ഗോപിക്കുട്ടൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. നാളെ രാവിലെ 6.30ന് വിഷ്ണുസഹസ്ര നാമജപം, വൈകിട്ട് 6.30ന് ക്ഷേത്രം തന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. 15 മുതൽ 20 വരെ രാവിലെ 6ന് വിഷ്ണുസഹസ്ര നാമജപം, 7.30ന് ഭാഗവതപാരായണം, 12ന് പ്രഭാഷണം, വൈകിട്ട് 6.30ന് ദീപക്കാഴ്ച. 18ന് രാവിലെ 10ന് രുക്മിണി സ്വയംവരം, വൈകിട്ട് 5ന് സർവ്വൈശ്വര്യപൂജ, 19ന് രാവിലെ 10ന് മൃത്യുഞ്ജയഹോമം, വൈകിട്ട് 5ന് ശനീശ്വരപൂജ, 20ന് രാവിലെ 9.45ന് മൃത്യുഞ്ജയാർച്ചന, വൈകിട്ട് 4ന് ക്ഷേത്രതീർത്ഥക്കുളത്തിൽ അവഭൃഥസ്നാനം എന്നിവ നടക്കുമെന്ന് ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ, സപ്താഹകമ്മിറ്റി ചെയർമാൻ കെ. നാരായണക്കുറുപ്പ്, കൺവീനർ സി.ഒ. വിശ്വനാഥൻ എന്നിവർ അറിയിച്ചു.