photo


ചേർത്തല:ഇല്ലായ്മകളെ മറികടന്ന് മെരി​റ്റിൽ എം.ബി.ബി.എസ് പ്രവേശനം നേടിയ ചേർത്തല തെക്ക് ആറാം വാർഡിൽ സി.പി.എം ലോക്കൽ കമ്മിറ്റി മെമ്പർ ഓമനക്കുട്ടന്റെ മകൾ സുകൃതിയ്ക്ക് കെ.പി.സി.സി സെക്രട്ടറി എസ്.ശരതിന്റെ ഒപ്പമുണ്ട് ഞങ്ങൾ പദ്ധതി പ്രകാരം ടാബ് നൽകി .എസ്.ശരത് ഷാളണിയിച്ച് ടാബ് കൈമാറി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി ഫോണിൽ സുകൃതിയെ അഭിനന്ദിച്ചു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ.പി.വിമൽ,ജില്ലാ ജനറൽ സെക്രട്ടറി കണ്ണൻകു​റ്റിക്കാട്ട്,സി.ഡി.ഷാജി,അനിൽകുറുപ്പ്,പുരുഷോത്തമൻ, രാജീവൻ , സുനിൽകുമാർ,ഫിലോമിന,സോനു എന്നിവർ പങ്കെടുത്തു.