കുട്ടനാട്: മണലാടി മഠത്തിപ്പറമ്പ് കോളനിയിലെ വഴിവെട്ടുകേസിൽ മൂന്ന്‌പേരെ രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തു. രാമങ്കരി പഞ്ചായത്ത് പള്ളിക്കുട്ടുമ്മ കോലാച്ചേരി സോജൻ (38), ഇരവിപേരൂർ ഓതറ പഞ്ചായത്ത് പൂതക്കുഴി കോളനിയിൽ രാജൻ (60) മാരാരിക്കുളം തെക്ക് പഞ്ചായത്ത് പാതിരപ്പള്ളി സ്വദേശി സോജൻ (47) എന്നിവരാണ് അറസ്റ്റിലായത്.