ചേർത്തല:ഗുരുപൂജ അവാർഡ് ജേതാവ് ചേർത്തല രാജനെ ചേർത്തല സംസ്‌ക്കാര ആദരിച്ചു. അഴീക്കോടൻ സ്മാരക ഹാളിൽ നടന്ന ചടങ്ങ് പൂച്ചാക്കൽ ഷാഹുൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ആലപ്പി ഋഷികേശ്,ജോസഫ് മാരാരിക്കുളം,വെട്ടക്കൽ മജീദ്,ഗീത തുറവൂർ,പ്രസന്നൻ അന്ധകരനാഴി,പ്രദീപ് കൊട്ടാരം, ബേബി തോമസ് എന്നിവർ സംസാരിച്ചു.തുടർന്ന് കഥ, കവിത സംഗമവും നടത്തി.