പൂച്ചാക്കൽ: പാണാവള്ളി 15-ാം വാർഡ് ഗിരിജൻ കോളനിയിൽ ഇന്നലെ 8 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ, കോളനിയിലും പരിസര പ്രദേശങ്ങളിലും ആരോഗ്യ പ്രവർത്തകരും പൊലീസും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാഴാഴ്ച മുതൽ രണ്ടു പേർ കൊവിഡ് ചികിത്സയിലാണ്.ഗിരിജൻ കോളനിയോട് ചേർന്നുള്ള ലക്ഷം വീടു കോളനിയിലുൾപ്പെടെ 46 കുടുംബങ്ങളാണുള്ളത്. കൊവിഡ് നിരീക്ഷണത്തിലായ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷണവും പ്രതിരോധ മരുന്നും എത്തിക്കണമെന്ന് ഊരുമൂപ്പൻ സാബു ആവശ്യപ്പെട്ടു.