
ചാരുംമൂട്: പാലമേൽ കുടശ്ശനാട് വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി ധനശ്രീ ധനിൽ കുമാറിനും വീടിനും നേരെ നടന്ന ആക്രമണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതൃത്വത്തിൽ കുടശനാടു ജംഗ്ഷനിൽ പ്രതിഷേധ പ്രകടനം നടത്തി. കുടശ്ശനാട്ടും സമീപ പ്രദേശങ്ങളിലും സംഘർഷ മുന്നിൽക്കണ്ട് കൂടുതൽ പൊലീസുകാരെ നിയോഗിച്ചു.