ആലപ്പുഴ: കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ കൗൺസിലിംഗ് ആൻഡ് സൈക്കോളജി കോഴ്‌സിന് പുതിയ ഒരു ബാച്ചു കൂടി ആരംഭിക്കും.മറ്റ് വിഷയങ്ങൾ പഠിക്കുന്നവർക്കും ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും പഠിക്കാവുന്ന രീതിയിൽ ഞായറാഴ്ചകളിലാണ് ക്ലാസ്. പ്ലസ്ടു പാസായവർക്ക് സർട്ടിഫിക്കറ്റ് ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോളജി കോഴ്‌സിനും ഡിഗ്രി പാസായവർക്ക് ഡിപ്ലോമ ഇൻ കൗൺസിലിംഗ് ആൻഡ് സൈക്കോളജി കോഴ്‌സിനും ചേരാം. താത്പര്യമുള്ളവർ 18 ന് മുമ്പ് വിംഗ്സ് ട്രയ്നേഴ്സ് അക്കാദമിയിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ:9447232512,6282427152.