
ആലപ്പുഴ: കേരള കലാമണ്ഡത്തിൽ അഡ്മിഷൻ നേടിയ അദ്വൈത് .എം.കുമാറിനെയും ദേവയാനി ദിലീപിനെയും സൗഹൃദ സാമൂഹ്യ സേവന സന്നദ്ധസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഡെപ്യൂട്ടി കളക്ടർ ആശ എബ്രഹാം യോഗം ഉദ്ഘാടനം ചെയ്തു. സൗഹൃദ പ്രസിഡന്റ് പി.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.പി.ഗീത,ട്രേഡ് യൂണിയൻ നേതാക്കളായ എൻ.പി വിദ്യാനന്ദൻ,ബെന്നി പി.കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ബി.നസീർ സ്വാഗതവും സംഘാടക സമിതി കൺവീനർ ആർ.പ്രദീപ് നന്ദിയും പറഞ്ഞു.