ആലപ്പുഴ: ചമ്പക്കുളം ഗവ.ഹോസ്പി​റ്റൽ റോഡിൽ ചമ്പക്കുളം പാലത്തിനു സമീപമുള്ള മാമ്മൂട് പാലത്തിന്റെ നിർമ്മാണ പ്രത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഇത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചു. എടത്വ -കണ്ടങ്കരി റോഡിൽ കൂടി വരുന്ന വാഹനങ്ങൾ ചമ്പക്കുളം പാലത്തിൽ കയറി പാലത്തിന്റെ പടിഞ്ഞാറെക്കര വഴിയും എടത്വയ്ക്ക് പോകേണ്ട വാഹനങ്ങൾ പൂപ്പള്ളി- ചമ്പക്കുളം റോഡിൽ കൂടി ചമ്പക്കുളം പാലത്തിൽ കയറി പാലത്തിന്റെ കിഴക്കേക്കര വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് പാലം ഉപവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു