ആലപ്പുഴ: സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ച് കിസാൻ ജനത രാമങ്കരിയിൽ സംഘടിപ്പിച്ച കർഷക സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എ.സി. വിജയപ്പൻ അദ്ധ്യക്ഷനായി. ജനതാദൾ (എസ്) കുട്ടനാട് മണ്ഡലം പ്രസിഡന്റ് കെ.ജെ. ജയിംസ്, നന്തി ഭാസ്‌ക്കരൻ, ജോസ്‌കുട്ടി കുന്നംകരി, എ.ജെ. ജോസ്, സോവിച്ചൻ എന്നിവർ സംസാരിച്ചു.