ആലപ്പുഴ: മുൻഗണന വിഭാഗം കാർഡുകൾക്ക് പൂർണമായ തോതിൽ വിതരണത്തിന് മണ്ണെണ്ണ ലഭ്യമാക്കിയില്ലെങ്കിൽ സ്റ്റോക്കെടുപ്പ് ബഹിഷ്കരിക്കുമെന്ന് കെ.എസ്.ആർ.ആർ.ഡി.എ ജില്ലാ കമ്മറ്റി അറിയിച്ചു. ചിലവിനരുസരിച്ച് കാർഡുടമകൾക്ക് മണ്ണെണ്ണ കൊടുക്കാൻ പറ്റുന്ന നിലയിൽ അതോറിട്ടി ലിസ്റ്റ് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തിൽ ജില്ലാ പ്രസിഡന്റ് തൈക്കൽ സത്താർ,ജനറൽ സെക്രട്ടറി എൻ.ഷിജീർ,ഉദയകുമാർ ഷേണായി ,കെ.ആർ.ബൈജു,വർഗീസ് പാണ്ടനാട്,രാഹുൽ,നവാസ്.ഉണ്ണികൃഷ്ണൻ,ഹരിദാസ് എന്നിവർ സംസാരിച്ചു.