ആലപ്പുഴ: കൊവിഡ് കാലത്ത് നിർത്തിവെച്ച തീരദേശപാതയിലെ ട്രെയിൻ സർവീസുകൾ സ്പെഷ്യൽ ട്രെയിനായി ഓടിക്കാൻ തീരുമാനിച്ചതിൽ ദക്ഷിണമേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ വേളോർവട്ടം ശശികുമാർ നന്ദി അറിയിച്ചു. സർവീസ് പുനരാരംഭിക്കാൻ യത്നിച്ചവരെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.