
ആലപ്പുഴ : എസ്. എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ യൂത്ത്മൂവെന്റിന്റെ നേതൃത്വത്തിൽ എടത്വ യൂണിയൻ ഹാളിൽ ആരംഭിച്ച ലൈബ്രറിയുടെ ഉദ്ഘാടനം എസ്. എൻ.ഡി.പി യോഗം കൗൺസിലറും അസിസ്റ്റന്റ് സെക്രട്ടറിയുമായ പി .ടി. മന്മഥൻ നിർവഹിച്ചു. എടത്വ യൂണിയൻ ഓഫീസ് ഹാളിൽ യൂത്ത്മൂവ്മെന്റ് ചെയർമാൻ സനൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷികാഘോഷ സമ്മേളനം യൂണിയൻ കൺവീനർ അഡ്വ . പി . സുപ്രമോദ് ഉദ്ഘാടനം ചെയ്തു. ജോയിന്റ കൺവീനർ എ.ജി . സുഭാഷ്, വി .പി സുജീന്ദ്രബാബു, ശ്യാം ശാന്തി, സുജി സന്തോഷ്, എന്നിവർ സംസാരിച്ചു. യൂത്ത്മൂവ്മെന്റ് കൺവീനർ വികാസ് ദേവൻ സ്വാഗതവും അഭിജിത് ഷാജി നന്ദിയും പറഞ്ഞു.