ആലപ്പുഴ: വോട്ടിംഗ് യന്ത്രത്തിലെ തകരാറിനെ തുടർന്ന് പോളിംഗ് റദ്ദാക്കിയ മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ കാട്ടൂർ കിഴക്ക് നിയോജകമണ്ഡലത്തിലെ സർവോദയപുരം സ്മോൾ സ്കെയിൽ കയർ മാറ്റ് പ്രൊഡ്യൂസർ കോപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ റിപോളിംഗ് നടന്നു. 83.84 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ആകെയുള്ള 879 വോട്ടർമാരിൽ 739 പേരാണ് വീണ്ടും സമ്മതിദാനാവകാശം വിനിയോഗിച്ചത്.