അമ്പലപ്പുഴ: പുന്നപ്ര ശാന്തിഭവനു നേരെയുണ്ടായ ആക്രമണത്തിൽ കണ്ടാലറിയാവുന്ന മൂന്നു പേർക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു. തിരഞ്ഞെടുപ്പിനു തലേദിവസമാണ് ഒരു സംഘം പുന്നപ്ര ശാന്തിഭവനിൽ കയറി ബഹളം വെച്ചത്. ശാന്തിഭവനിലെ അന്തേവാസികൾക്ക്‌ വോട്ട് അവകാശം ലഭിച്ചതാണ് സംഘത്തെ പ്രകോപിതരാക്കിയത്.ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ പൊലീസിനു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര സി.ഐ.യഹിയ, എസ്.ഐ.അജിത്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ശാന്തി ഭവനിൽ പരിശോധന നടത്തിയിരുന്നു. സി.സി ടി. വി ദ്യശ്യങ്ങളും പരിശോധിച്ചു.ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.