ചാരുംമൂട് : ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രമായ പറയംകുളം സെന്റ് ജോസഫ് കോൺവെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായി. താമരക്കുളം, വള്ളികുന്നം, ഭരണിക്കാവ്, ചുനക്കര , നൂറനാട് പാലമേൽ പഞ്ചായത്തുകളിലെ വോട്ടെണ്ണലാണ് ഇവിടെ നടക്കുന്നത്. ഓരോ പഞ്ചായത്തുകൾക്കും വോട്ടെണ്ണലിന് ഓരോ മുറികളാണ് സജ്ജീകരിച്ചിട്ടുള്ളത്. വോട്ടർമാർ കൂടുതലുള്ള രണ്ടു പഞ്ചായത്തുകളിൽ അഞ്ചു ടേബിളുകളും ബാക്കിയുള്ളിടത്ത് നാലു ടേബിളുകൾ വീതവും ക്രമീകരിച്ചു.