ആലപ്പുഴ: കൊവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ച സ്‌പെഷ്യൽ വോട്ടിൽ വ്യാപക തിരിമറിക്ക് സർക്കാർ ജീവനക്കാരുടെ സി.പി.എം അനുകൂല സംഘടനകൾ ശ്രമം നടത്തിയതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ ആരോപിച്ചു. പഞ്ചായത്തിൽ സ്‌പെഷ്യൽ വോട്ടിന്റെ പേരിൽ പോളിംഗ് ദിവസം വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതിൽ പകുതി വോട്ടർമാർക്ക് ഇതുവരെ ബാലറ്റ് പേപ്പർ നൽകിയിട്ടില്ല. സി.പി.എം അനുകൂലികൾക്ക് മാത്രം ബാലറ്റ് പേപ്പർ നൽകുകയും മറ്റുള്ളവർക്ക് ബാലറ്റ് പേപ്പർ അനുവദിക്കാതിരുന്നതും തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഗോപകുമാർ പറഞ്ഞു.