ആലപ്പുഴ: പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രൊജക്റ്റ്, നന്മ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പള്ളാത്തുരുത്തി പണ്ടാരക്കളത്ത് 11 ഏക്കർ പാടശേഖരത്തിൽ നെൽകൃഷി ചെയ്യും. പുതുതലമുറയ്ക്ക് പാരമ്പര്യ കൃഷി രീതികൾ പരിചയപ്പെടുത്തുക, പാരിസ്ഥിതിക ബോധം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ഇന്ന് രാവിലെ 10ന് ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു വിത്ത് വിതച്ച് പദ്ധതി ഉദ്ഘാടനം ചെയ്യും. നന്മ ഫൗണ്ടേഷൻ സ്റ്റേറ്റ് കോ ഓർഡിനേറ്ററായ മൂന്നാർ ഡിവൈ എസ്.പി എം.രമേഷ് കുമാർ, ആലപ്പുഴ ഡിവൈ എസ്.പി എൻ..ആർ.ജയരാജ് തുടങ്ങിയവർ പങ്കെടുക്കും. പുന്നപ്ര ജ്യോതികുമാറിന്റെ നേതൃത്വത്തിൽ കൃഷിപ്പാട്ടും വിതപ്പാട്ടു മായി വിവിധ സ്‌കൂളുകളിലെ എസ്.പി.സി കുട്ടികളും അദ്ധ്യാപകരും ചടങ്ങിൽ പങ്കെടുക്കും.