arif

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലുകൾക്ക് എതിരെ സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് എ.എം. ആരിഫ് എം.പി. ഹരിയാനയിലെ പൽവാലിലെ സമരപ്പന്തലിൽ എത്തി. പാർലമെന്റിനെ നോക്കുകുത്തിയാക്കി മോദി സർക്കാർ പാസാക്കിയ മൂന്ന് കാർഷിക അനുബന്ധ നിയമങ്ങൾക്കെതിരെ രാജ്യവ്യാപകമായി കർഷകർ നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.