
ചാരുംമൂട് : കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു കർഷകർ രാജ്യ തലസ്ഥാനത്ത് നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രക്ഷോഭം ഒത്തുതീർപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വ്യാപകമായി ബ്ലോക്ക് കേന്ദ്രങ്ങളിൽ ഐക്യദാർഢ്യ ധർണ സംഘടിപ്പിച്ചു. ഭരണിക്കാവ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരുംമൂട്ടിൽ നടന്ന ധർണ ബ്ലോക്ക് സെക്രട്ടറി എം.ജോഷ്വാ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് ജി.പത്മനാഭപിള്ള അദ്ധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ആർ.പത്മാ ധരൻ നായർ, ചാരുംമൂട് ബാലകൃഷ്ണൻ, വി - ശിവൻപിള്ള തുടങ്ങിയവർ സംസാരിച്ചു.