ആലപ്പുഴ: രാമങ്കരി മണലാടിയിൽ മഠത്തിപറമ്പ് ലക്ഷംവീട് കോളനിയിലേക്കുള്ള വഴി സംബന്ധമായ പ്രശ്നത്തിൽ കോളനിവാസികൾക്കെതിരെ പൊലീസ് നടത്തികൊണ്ടിരിക്കുന്ന നിയമവിരുദ്ധമായ നടപടികളും അതിക്രമങ്ങളും അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ മഹിളാസാംസ്കാരിക സംഘടന ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റ് ബി.സൗഭാഗ്യ കുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.ജെഷീല അദ്ധ്യക്ഷത വഹിച്ചു. അഡ്വ.എം.എ.ബിന്ദു,ടി.ആർ.രാജിമോൾ,ഗായന്ത്രി സ്വാമിനാഥൻ,മിനി അനിൽ എന്നിവർ സംസാരിച്ചു.