ആലപ്പുഴ: കൊവിഡ് ബാധിതരായവർക്കും ക്വറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ ബാലറ്റ് ലഭ്യമാക്കാൻ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ ഇടപെട്ട് അർഹതയുള്ള മുഴുവൻ വോട്ടർമാർക്കും അതാത് റിട്ടേർണിംഗ് ഓഫീസർ മുഖാന്തിരം നേരിട്ട് സ്‌പെഷ്യൽ ബാലറ്റ് ഇന്ന് തന്നെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും ലിജു ആവശ്യപ്പെട്ടു.