a

മാവേലിക്കര: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ, മറ്റൊരു സ്കൂട്ടർ ഇടിച്ച് റോഡിൽ തലയടിച്ച് വീണ വീട്ടമ്മ മരിച്ചു. അറുന്നൂറ്റിമംഗലം കണ്ണാട്ടുമോടി പൊന്നൂട്ടിൽ പറമ്പിൽ ബിജു ഭവനത്തിൽ രാമൻകുട്ടിയുടെ ഭാര്യ ലീലാമ്മ (60) ആണ് മരിച്ചത്. കുറത്തികാട് തടത്തിലാൽ പെട്രോൾ പമ്പിന് സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു അപകടം. മക്കൾ: ബിജു, ബിൻസി, ബീന. മരുമക്കൾ: റിമി, വിശാൽ.