a


മാവേലിക്കര: വിദ്യാഭ്യാസ വകുപ്പ് റിട്ട.സൂപ്രണ്ട് കല്ലുമല പുത്തൻപുരയിൽ ജോർജ്ജ് വർഗ്ഗീസിന്റെ മതിലും പറമ്പിലെ വൃക്ഷങ്ങളും അക്രമിസംഘം നശിപ്പിച്ചു.

ഉമ്പർനാട് രണ്ടാം വാർഡ് കല്ലുമല തെക്കേ ജംഗ്ഷന് സമീപമുള്ള പറമ്പിലാണ് അക്രമികൾ ഇന്നലെ പുലർച്ചെ അഴിഞ്ഞാടിയത്. വസ്തുവിന്റെ തെക്കേ അതിരിലെ മതിലാണ് തകർത്തത്. 4 ലക്ഷത്തോളം രൂപ വരുന്ന തേക്കും പ്ലാവും ഉൾപ്പെടെ നിരവധി വൃക്ഷങ്ങൾ മുറിച്ചിട്ടു. സംഭവത്തിൽ എട്ട് പേർക്കെതിരെ ജോർജ്ജ് തോമസ് കുറത്തികാട് പൊലീസിൽ പരാതി നൽകി. വസ്തുവിനോട് ചേർന്നുള്ള ഭാഗത്ത് വഴിത്തർക്കം ഉണ്ടായിരുന്നു. ജോർജ്ജ് തോമസ് ഈ പറമ്പിൽ വീടു നിർമ്മാണത്തിനായി വാനമെടുക്കുന്നത് ഒരുസംഘം ആളുകൾ തടസപ്പെടുത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് അക്രമമെന്നും പരാതിയിൽ പറയുന്നു.