binoop

പൂച്ചാക്കൽ: ലോട്ടറി വില്പനക്കാരനായ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പാണാവള്ളി 16-ാം വാർഡ് നടീത്തറ ലക്ഷ്മി നിവാസിൽ വേലപ്പന്റെ മകൻ ബിനൂപ് ( 42 ) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ നെഞ്ചുവേദനയെ തുടർന്ന് പാണാവള്ളിയിലെ ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. എന്നാൽ രാത്രിയിൽ വീണ്ടും നെഞ്ചു വേദന കൂടിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകവേ, റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലക്ഷ്മി. സഹോദരങ്ങൾ: അനൂപ്, സനൂപ്.