a

മാവേലിക്കര: കുറ്റിയിൽ ശ്രീദുർഗ്ഗാ ദേവീക്ഷേത്രത്തിലെ എട്ടാമത് ഭാഗവത സപ്താഹത്തിന് തുടക്കം കുറിച്ച് ക്ഷേത്രതന്ത്രി പുത്തില്ലത്ത് മാധവൻ നമ്പൂതിരി ഭദ്രദീപപ്രതിഷ്ഠ നടത്തി. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം പുത്തില്ലത്ത് മാധവൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ. മദനേശ്വരൻ അധ്യക്ഷനായി. ക്ഷേത്ര മേൽശാന്തി പാലത്തിങ്കര ഇല്ലം ദാമോദരൻ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തി. ക്ഷേത്രകാര്യദർശി അഡ്വ.കെ.വേണുഗോപാൽ, കെ.നാരായണ കുറുപ്പ്, സി.ഒ.വിശ്വനാഥൻ, മാന്നാർ മന്മഥൻ, മോഹനൻ ചെങ്ങാലപ്പള്ളിൽ, ലീലാബായ് ദിവാകരൻ, രത്നമണി ചെല്ലപ്പൻ തുടങ്ങിയവർ സംസാരിച്ചു.