
മാന്നാർ: ഗ്രാമപഞ്ചായത്ത് നാലാം വാർഡ് അംഗമായിരുന്ന കലാധരൻ കൈലാസത്തിനെ വാർഡിലെ കുടുംബശ്രീ യൂണിറ്റുകൾ ആദരിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതിനെ തുടർന്ന് മാറ്റിവെച്ചിരുന്ന ചടങ്ങായിരുന്നു തിരഞ്ഞെടുപ്പിനു ശേഷം നടത്തിയത്. എ.ഡി.എസ് പ്രസിഡൻറ് സുധാ ശങ്കർ, സെക്രട്ടറി വസന്തകുമാരി, വൈസ് പ്രസിഡന്റ് ലൈലാ അസീസ് എന്നിവർ പ്രസംഗിച്ചു.