മാവേലിക്കര- എസ്.എൻ.ഡി.പി യോഗം പോനകം 525ാം നമ്പർ ശാഖായോഗത്തിലെ ഗുരുദേവ പ്രതിഷ്ഠാവാർഷികവും വിശേഷാൽ പോതുയോഗവും 17ന് നടക്കും. രാവിലെ 8ന് ഗുരുഹവനം, ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, തുടർന്ന് ഭാഗവത പാരായണം എന്നിവ നടക്കും. വൈകിട്ട് 3ന് വിശേഷാൽ പൊതുയോഗം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ കൺവീനർ ഡോ.എ.വി ആനന്ദരാജ് ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ശാഖായോഗം പ്രസിഡന്റ് പി.കെ പീതാംബരൻ അദ്ധ്യക്ഷനാവും. മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്റ് കെ.ഗംഗാധരപ്പണിക്കർ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ ജോയി​ന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്രാ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാജൻ ഡ്രീംസ്, സുരേഷ് പള്ളിക്കൽ, വി​നു ധർമ്മരാജൻ, ടൗൺ മേഖല ചെയർമാൻ അജി പേരാത്തേരിൽ, മേഖല കൺവീനർ അഡ്വ.വി.അനിൽകുമാർ എന്നിവർ സംസാരിക്കും. ശാഖായോഗം സെക്രട്ടറി സാബു.കെ.എസ് സ്വാഗതവും വൈസ് പ്രസിഡന്റ് അഡ്വ.വി.അനിൽകുമാർ നന്ദിയും പറയും. യോഗത്തിൽ വിദ്യാഭ്യാസ എൻഡോവ്മെന്റ്, വിദ്യാഭ്യാസ അവാർഡ് 2020 എന്നിവയുടെ വിതരണവും എസ്.എൻ.ഡി.പി യോഗം വാർഷിക പ്രതിനിധികളുടെ തിരഞ്ഞെടുപ്പും നടക്കും.