ചേർത്തല: എസ്.എൻ.ഡി.പി യോഗം വയലാർ വടക്ക് 468-ാംശാഖയിൽ, മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് യൂണിയൻ ഏർപ്പെടുത്തിയ കാഷ് അവാർഡും മെമെന്റോയും നൽകി.യൂണിയൻ ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദീവരം ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് അർദ്ധശതോത്ഭവൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഓമനക്കുട്ടൻ,രാജേഷ് കാട്ടുവെളി എന്നിവർ സംസാരിച്ചു.