
ചേർത്തല:പാർലമെന്റ് നടപടി ക്രമങ്ങൾ പാലിക്കാതെ കേന്ദ്രസർക്കാർ കൊണ്ടുവന്ന കർഷക ബില്ല് പിൻവലിക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.കർഷക സമരത്തിന് പിന്തുണയുമായി സി.പി.ഐ ചേർത്തല സൗത്ത് മണ്ഡലം കമ്മിറ്റയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കിസാൻ സഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ അദ്ധ്യക്ഷത വഹിച്ചു.എസ്.പ്രകാശൻ,പി. തങ്കച്ചൻ,കെ.ബി.ഷാജഹാൻ,സി. ജയകുമാരി,ബൈരഞ്ജിത്ത്,ബ്രൈറ്റ് പ്രസാദ് എന്നിവർ സംസാരിച്ചു.