calender

മാന്നാർ : എസ്.എൻ.ഡി.പി യോഗം കുളഞ്ഞികാരാഴ്മ 3711ാം നമ്പർ ശാഖായോഗത്തിൽ നിന്നും ശാഖാംഗങ്ങളുടെ ഭവനങ്ങളിലേക്ക് സൗജന്യമായി നൽകുന്ന ശിവഗിരി കലണ്ടറുകളുടെ വിതരണോദ്ഘാടനം പ്രസിഡന്റ്‌ എം. ഉത്തമൻ നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ്‌ വി. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു.ശാഖായോഗം സെക്രട്ടറി രാധാകൃഷ്ണൻ പുല്ലാമഠത്തിൽ , വിശ്വനാഥൻ ചേനാശ്ശേരിൽ, വിവേകാനന്ദൻ താഴവന, ഗംഗാധരൻ മരോട്ടീമൂട്ടിൽ,വനിതാ സംഘം പ്രസിഡന്റ്‌ സുജാ സുരേഷ് എന്നിവർ പ്രസംഗിച്ചു.