
ആലപ്പുഴ: നാളെ രാവിലെ 8ന് മുമ്പ് അതത് വരണാധികാരികളുടെ ഓഫീസിൽ ലഭിക്കുന്ന പോസ്റ്റൽ ബാലറ്റ് മാത്രമേ വോട്ടെണ്ണാൻ കണക്കാക്കുകയുള്ളൂവെന്ന് കളക്ടർ എ.അലക്സാണ്ടർ അറിയിച്ചു. പോസ്റ്റൽ വോട്ട് ചെയ്യാൻ ഇനി അവശേഷിക്കുന്ന വോട്ടർമാർ ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റ് ജില്ലാ പഞ്ചായത്ത് വരണാധികാരിയായ കളക്ടറുടെ ഓഫീസിൽ എത്തിക്കണം. ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ അതത് ബ്ലോക്ക് പഞ്ചായത്ത് വരണാധികാരികൾക്കും ഗ്രാമപഞ്ചായത്തിലേത് അതത് ഗ്രാമപഞ്ചായത്ത് വരണാധികാരികളുടെ ഓഫീസിലും സജീകരിച്ച ബോക്‌സിൽ നിക്ഷേപിക്കണം. നഗരസഭകളിലേക്കുള്ള പോസ്റ്റൽ ബാലറ്റ് അതത് മുൻസിപ്പൽ വരണാധികാരികളുടെ ഓഫീസിലും നാളെ രാവിലെ 8ന് മുമ്പ് നൽകണം.