a

മാവേലിക്കര: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാവേലിക്കര മേഖലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ബി.രവീന്ദ്രൻ ഉദ്‌ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അനിൽ ഫോക്കസ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി സന്തോഷ് ഫോട്ടോവേൾഡ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എസ്.എച്ച്.ജി കോഓഡിനേറ്റർ ബി.ആർ.സുദർശൻ, സംസ്ഥാന കമ്മിറ്റി അംഗം എൻ.വിജയനാഥ്, ജില്ല സെക്രട്ടറി ആർ.ഉദയൻ, മേഖല സെക്രട്ടറി ബി.സതീപ്, മേഖല പി.ആർ.ഓ ഹേമദാസ്‌ ഡോൺ, മേഖല ട്രഷറർ ശശിധരൻ ഗീത് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ടിന്റെ ഫ്ലാഗ്ഷിപ് റിപ്പോർട്ടായ സ്റ്റേറ്റ് ഒഫ് വേൾഡ് പോപ്പുലേഷൻ റിപ്പോർട്ടിന്റെ കവർ ചിത്രം എടുത്ത ബാബൂസ് പനച്ചമൂടിനെ എ.കെ.പി.എ സംസ്ഥാന എസ്.എച്ച്.ജി കോർഡിനേറ്റർ ബി.ആർ.സുദർശൻ ആദരിച്ചു. സമ്മേളനത്തിൽ ഭാരവാഹികളായി അനിൽ ഫോക്കസ് (പ്രസിഡന്റ്), ഗിരീഷ് ഓറഞ്ച് (വൈസ് പ്രസിഡന്റ്), അശോക് ദേവസൂര്യ (സെക്രട്ടറി), ഹേമദാസ്‌ ഡോൺ (ജോ.സെക്രട്ടറി), അജി ആദിത്യ (ട്രഷറർ), ബിജു ആർ.ബി (പി.ആർ.ഓ) എന്നിവരെ തിരഞ്ഞെടുത്തു.