ആലപ്പുഴ: അടിക്കടി ഉണ്ടാകുന്ന ഗ്യാസ് വില വർദ്ധന പിൻവലിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായില്ലെങ്കിൽ ജില്ലയിലെ മുഴുവൻ ഹോട്ടലുകളും ബേക്കറികളും അനിശ്ചിത കാലത്തേയ്ക്ക് അടച്ചിടേണ്ടി വരുമെന്ന് കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മറ്റി അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് നാസർ താജ്, സെക്രട്ടറി ജോർജ് ചെറിയാൻ, ട്രഷറർ എസ്.കെ നസിർ, റോയ്, ദിലിപ് .സി. മൂലയിൽ, കരിം മുഹമ്മദ് കോയ തുടങ്ങിയവർ പങ്കെടുത്തു.