ആലപ്പുഴ : കയർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം നേടിയിട്ടുള്ളതും വർഷങ്ങളോളം വിഹിതം അടയ്ക്കാതെ കുടിശിക വരുത്തിയിട്ടുള്ളതുമായ മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ആലപ്പുഴ മുനിസിപ്പാലിറ്റി, ആര്യാട്, പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക് , അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് എന്നിവിടങ്ങളിലെ തൊഴിലാളികൾക്ക് അംഗത്വം പുനഃസ്ഥാപിക്കാൻ ഈ മാസം 31 വരെ അവസരം ലഭിക്കുമെന്ന് ജില്ലാ ഓഫീസർ അറിയിച്ചു.